Pages

ഒരു ജ്യാമിതീയ സോഫ്റ്റ് വെയര്‍ പരിചയപ്പെടാം

ജ്യാമിതീയ രൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതുവഴി വിവിധ രൂപങ്ങളുടെ പരസ്പരബന്ധം മനസ്സിലാക്കുന്നതിനും സഹായിക്കുന്ന നിരവധി ഇന്ററാക്ടീവ് ജിയോമെട്രിക് സോഫ്റ്റ്വെയര്‍ ലഭ്യമാണ്. 2D, 3D വിഭാഗങ്ങളിലായി ലഭ്യമായ സോഫ്റ്റ്വെയറുകളില്‍ ചിലതെങ്കിലും ഗണിതശാസ്ത്ര അധ്യാപകര്‍ പരിചപ്പെട്ടിരിക്കണം. ജ്യാമിതീയ നിര്‍മ്മിതികള്‍ പരിചയപ്പെടുന്നതിന്നും പരിശോധിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് സോഫ്റ്റ് വെയറാണ് ജിയോജിബ്ര. പോയന്റ്, രേഖ, രേഖാഖണ്ഡം, കോണ്‍, വൃത്തം തുടങ്ങിയ വസ്തുക്കളുടെ സഹായത്തോടെ നിരവധി നിര്‍മ്മിതികള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കാം.

No comments: